Your Image Description Your Image Description

രാജ്യത്തെ ഗ്രാമീണ ബാങ്കുകളുടെ ഓഹരി വിൽക്കാൻ നീക്കവുമായി കേന്ദ്രം.ഓ​ഹ​രി ക​മ്പോ​ള​ത്തി​ൽ ലി​സ്റ്റ്​ ചെ​യ്യാ​ൻ വി​വി​ധ ഗ്രാ​മീ​ണ ബാ​ങ്കു​ക​ൾ​ക്കാ​യി കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ ഗ്രാ​മീ​ണ ബാ​ങ്കു​ക​ൾ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​ണെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യി. കേ​ന്ദ്ര നീ​ക്ക​ത്തി​നെ​തി​രെ ഓ​ൾ ഇ​ന്ത്യ റീ​ജ​ന​ൽ റൂ​റ​ൽ ബാ​ങ്ക്​ എം​പ്ലോ​യീ​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​ക്ഷോ​ഭം പ്ര​ഖ്യാ​പി​ച്ചു

ക​ഴി​ഞ്ഞ മാ​സം ഒ​ന്നി​നാ​ണ്​ 43​ ഗ്രാ​മീ​ണ ബാ​ങ്കു​ക​ൾ സം​യോ​ജി​പ്പി​ച്ച്​ 28​ ആ​ക്കി​യ​ത്. ‘ഒ​രു സം​സ്ഥാ​നം ഒ​രു റീ​ജ​ന​ൽ റൂ​റ​ൽ ബാ​ങ്ക്​’ എ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു സം​യോ​ജ​നം. പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ്​ കു​റ​ക്കു​ന്ന​തി​നൊ​പ്പം അ​ത​ത്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​യൂ​ന്നാ​നെ​ന്നാ​ണ്​ സം​യോ​ജ​ന​ത്തി​ന്​ പ​റ​ഞ്ഞ ന്യാ​യം. ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ ഇ​തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. സം​യോ​ജ​നം ​പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന്​ 15​ ദി​വ​സം പി​ന്നി​ട്ട മേ​യ്​ 16നാ​ണ്​ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം ഓ​ഹ​രി​വി​ൽ​പ​ന​ക്ക്​ വ​ഴി​വെ​ക്കു​ന്ന മാ​ർ​ഗ​രേ​ഖ ഇ​റ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *