Your Image Description Your Image Description

ഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്കില്‍ ഇടിവ്. 2024 – 2025 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത് കഴിഞ്ഞ നാല് കൊല്ലത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്ക്. 2023 – 24 സാമ്പത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് ജി ഡി പിയിലുണ്ടായത്. 2024 – 25 സാമ്പത്തിക വര്‍ഷത്തെ നാലാം പാദ വളര്‍ച്ചാ നിരക്ക് 7.4 ശതമാനമാണെന്നും കേന്ദ്ര സാറ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം അറിയിച്ചു.

നിര്‍മ്മാണ രംഗത്താണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. 9.4 പോയിന്റ് വളര്‍ച്ചയാണ് നിര്‍മ്മാണ രേഖയിലുണ്ടായത്. പൊതുഭരണം, പ്രതിരോധം, മറ്റ് സേവന മേഖലകള്‍ എന്നിവ 8.9 പോയിന്റ് വളര്‍ന്നു. ആഗോള സാമ്പത്തിക രംഗത്തെ വിവിധ പ്രതിസന്ധികളാണ് കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ നിരക്ക് കുറയാന്‍ കാരണം. എന്നാല്‍ 6.5 ശതമാനം നിരക്ക് എന്നത് നിലവിലെ സാഹചര്യത്തില്‍ മെച്ചപ്പെട്ടതാണെന്ന് കേന്ദ്രം വ്യക്തമാക്കി. അടുത്ത 30 വര്‍ഷം ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *