Your Image Description Your Image Description

രാജ്യത്തിന്‍റെ  യശസുയർത്തിയ നടപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു സേനയുടെ മഹത്വവും ധീരതയും ലോകം അറിഞ്ഞു ലോക്സഭയില്‍ 16 മണിക്കൂര്‍  ചർച്ചക്ക്  തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം  സൈനിക ബലത്തെനമിക്കുന്നു .ഓപ്പറേഷൻ സിന്ദൂർ ഐതിഹാസിക നടപടിയായിരുന്നു. കേവലമൊരു സൈനിക നടപടിമാത്രമായിരുന്നില്ല അത് ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച ധീരമായ നടപടിയായിരുന്നു.

മതം ചോദിച്ച് വിനോദസഞ്ചാരികളെ കൊലപ്പെടുത്തുകയായിരുന്നു പാകിസ്ഥാൻ്റെ പങ്ക് വ്യക്തമായിരുന്നു 9 തീവ്രവാദ കേന്ദ്രങ്ങൾകൃത്യമായി തകർത്തു നൂറിലധികം തീവ്രവാദികളെ വധിച്ചു ലഷ്ക്കർ ഇ-തയ്ബ ഹിസ്ബുൾ മുജാഹുദീൻ സംഘടനകളുടെ ആസ്ഥാനങ്ങൾ തകർത്തു പാക്ആർമിയുടെയും ഐസ്ഐയുടെയും പിന്തുണ അവർക്കുണ്ടായിരുന്നു മെയ് 7 2025 രാത്രി 1 മണി 5 മിനിട്ടിൽ ഭാരതീയ സേന ഓപ്പറേഷൻ സിന്ദൂർ ദൗത്യം തുടങ്ങി പ്രധാനമന്ത്രി നടപടികൾ ഏകോപിപ്പിച്ചു 22 മിനിട്ടിൽ ഓപ്പറേഷൻ ലക്ഷ്യം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു

Related Posts