രണ്ടു മത്തങ്ങയുടെ വില ആറു ലക്ഷം രൂപയോളം; ഇവനാള് ജപ്പാനാണ്!

ടോക്കിയോ: ആറു ലക്ഷം രൂപയോളം വിലയുള്ള രണ്ട് മത്തങ്ങ. ജപ്പാനിലാണ് രണ്ട് മത്തങ്ങ ഇത്രയധികം രൂപക്ക് ലേലത്തിൽ വിറ്റത്. ജപ്പാനിലെ പ്രശസ്തമായ വേനൽക്കാല പഴങ്ങളിലൊന്നായ യൂബറി മത്തങ്ങ 1 മില്യൻ യെൻ (7,000 ഡോളർ) നൽകിയാണ് രണ്ടുപേർ ലേലത്തിൽ വാങ്ങിയത്. ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 5,97,152 രൂപയുടെ മുതൽ!

ജപ്പാനിലെ സപ്പോറോ സെൻട്രൽ ഹോൾസെയിൽ മാർക്കറ്റിലെ ഈ വർഷത്തെ ആദ്യ ലേലമാണിത്. ഹൊക്കെയ്ഡോ നഗരത്തിലെ കാർഷിക ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനിയാണ് ലേലം നടത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 2 മില്യൻ യെൻ കുറവാണ് ഇത്തവണത്തെ ലേലത്തുക. 2024 സീസണിലെ ആദ്യ ലേലത്തിൽ 3 മില്യൻ യെൻ (19,000 ഡോളർ) തുകയ്ക്കാണ് ഒരു ജോഡി യൂബറി മത്തങ്ങ വിറ്റത്.

ഹൊക്കെയ്ഡോയിലെ മത്തങ്ങാ കൃഷിയിൽ പേരു കേട്ട നഗരമാണ് യൂബറി. യൂബറിയെ പ്രശസ്തമാക്കുന്നത് ഇവിടുത്തെ മത്തന്റെ രുചി തന്നെയാണ്. നല്ല സുഗന്ധവും രുചികരവും മധുരമൂറുന്നതുമായ യൂബറി മത്തങ്ങ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെയും ഏറെ ആകർഷിക്കുന്നുണ്ട്. ഹൊക്കെയ്ഡോയിലെ ഏറ്റവും പ്രശസ്തമായ വേനൽക്കാല പഴവർഗമാണിത്. ജൂൺ, ജൂലൈ മാസങ്ങളിലാണ് യൂബറി മത്തന് ഡിമാൻഡ് കൂടുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *