Your Image Description Your Image Description

എൽബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയിൽ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി 2025-26 കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ രണ്ടാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ടോക്കണ്‍ ഫീസ്  അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം ആഗസ്റ്റ് 11 വരെയുള്ള ദിവസങ്ങളില്‍ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ അസല്‍  സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. ടോക്കണ്‍ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും.

അലോട്ട്‌മെന്റ് വിവരങ്ങള്‍ വെബ്‌സൈറ്റിലും വിദ്യാര്‍ഥികളുടെ ലോഗിനിലും ലഭ്യമാണ്. ഇതോടൊപ്പം തന്നെ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ, ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേര്‍ക്കും സ്‌പെഷ്യല്‍ അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടാന്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ സമര്‍പ്പിക്കാനുള്ള അവസരം ആഗസ്റ്റ്  എട്ടു മുതല്‍ 12 വരെ (രാവിലെ 11 മണിവരെ) ലഭ്യമാണ്.

എല്‍.ബി.എസ് നടത്തിയ മുന്‍ അലോട്ട്‌മെന്റുകളില്‍ സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടിയ അപേക്ഷകര്‍ പ്രവേശനം നേടിയ കോളേജില്‍ നിന്നും ഈ അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷന്‍  സര്‍ട്ടിഫിക്കറ്റ് ഓപ്ഷന്‍ സമര്‍പ്പണ സമയത്ത് നിര്‍ബന്ധമായും ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ടതാണ്. എല്ലാ വിഭാഗക്കാര്‍ക്കും ഈ അലോട്ട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396, 0471-2560361, 0471-2560327 .

Related Posts