യൂറോപ്പിൽ ശബ്ദമലിനീകരണം വർധിക്കുന്നതായി പഠനറിപ്പോർട്ട്

യൂറോപ്പിലുടനീളമുള്ള കോടിക്കണക്കിന് മനുഷ്യർ ആരോഗ്യത്തിന് ഗുരുതരമായ വെല്ലുവിളികളുണ്ടാക്കുന്ന ഉയർന്ന തോതിലുള്ള ശബ്ദമലിനീകരണം അനുഭവിക്കുന്നതായി റി​പ്പോർട്ട്. ഇതിന്റെ ഫലമായുണ്ടാകുന്ന ശാരീരിക സമ്മർദ്ദവും ഉറക്ക അസ്വസ്ഥതയും മൂലം പ്രതിവർഷം 66,000 പേ​രെങ്കിലും അകാല മരണങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും പ്രമേഹത്തിനും വിഷാദത്തിനും കാരണമാകുന്നുവെന്നും യൂറോപ്യൻ പരിസ്ഥിതി ഏജൻസിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കാറുകൾ, ട്രെയിനുകൾ, വിമാനങ്ങൾ എന്നിവയിൽ നിന്നുള്ള ശബ്ദത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. യൂറോപ്യൻ സാമ്പത്തിക മേഖലയിലെ ജനസംഖ്യയുടെ 20 ശതമാനം പേരെ ഈ തരം മലിനീകരണം ബാധിച്ചതായി കണ്ടെത്തി. ബ്രിട്ടനിലെ ജനസംഖ്യയുടെ 40 ശതമാനം പേർ ദോഷകരമായ ഗതാഗത ശബ്ദത്തിന് വിധേയമാകുന്നതായും കണ്ടെത്തി.

1.7കോടി ആളുകൾ പ്രത്യേകിച്ച് ഉയർന്ന ശബ്ദമലിനീകരണത്തിന്റെ ഇരകളാവുന്നു. ഏകദേശം 50 ലക്ഷം പേർ ‘കടുത്ത’ ഉറക്ക അസ്വസ്ഥത അനുഭവിക്കുന്നു. 1.5കോടി കുട്ടികൾ ദോഷകരമായ ശബ്ദ മേഖലകളിലാണ് താമസിക്കുന്നത്. പുകയിലയുടെയോ ലെഡിന്റെയോ പുറന്തള്ളൽ മൂലം ഉണ്ടാവുന്ന ഉയർന്ന അപകടസാധ്യതകളേക്കാൾ വലുതാണ് ശബ്ദത്തിൽ നിന്നുള്ള ആരോഗ്യപരമായ ദോഷം. കൂടാതെ പ്രതിവർഷം ഏകദേശം 100 ബില്യൺ യൂറോ സാമ്പത്തിക ചെലവിനും ഇത് കാരണമാകുമെന്ന് വിശകലനം കണ്ടെത്തി.

More From Author

Leave a Reply

Your email address will not be published. Required fields are marked *