Your Image Description Your Image Description

കോഴിക്കോട്: കൊടുവള്ളി സ്റ്റേഷനിലെ പിറന്നാളാഘോഷത്തിൽ സിഐക്കെതിരെ കടുത്ത നടപടികളുണ്ടാകില്ലെന്ന് റിപ്പോർട്ട്. കൊടുവള്ളി സിഐ കെ പി അഭിലാഷ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കൊപ്പം പൊലീസ് സ്റ്റേഷനുള്ളിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ വടകര റൂറൽ എസ്പി സംഭവത്തിൽ അന്വേഷണം നടത്തി. സിഐക്ക് ജാ​ഗ്രത കുറവ് സംഭവിച്ചെന്നാണ് റൂറൽ എസ്പിയുടെ അന്വേഷണ റിപ്പോർട്ട്.

അബദ്ധം പറ്റിയതാണെന്നാണ് സിഐയുടെ വിശദീകരണം. ഈ വിശദീകരണം അംഗീകരിച്ചാണ് ജാഗ്രതക്കുറവ് മാത്രമാണ് സംഭവിച്ചതെന്ന് വടകര റൂറൽ എസ്പി അന്വേഷണ റിപ്പോർട്ട് നൽകിയത്. ഇൻസ്പെക്ടർക്ക് ജാഗ്രതക്കുറവുണ്ടായതായി താമരശ്ശേരി ഡിവൈഎസ്പിയും കണ്ടെത്തിയിരുന്നു. സ്റ്റേഷനകത്ത് പിറന്നാൾ ആഘോഷിക്കുന്നതിലൂടെ തെറ്റായ കീഴ്​വഴക്കവും സന്ദേശവും നൽകുന്നുവെന്നും താമരശേരി റൂറൽ എസ്പിക്ക് നൽകിയ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.

അതേസമയം, സിഐ അഭിലാഷിൻറേത് ചട്ടവിരുദ്ധമായ നടപടിയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. സിഐക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നു. സിഐ അഭിലാഷ് പരാതികൾ ഒത്തുതീർപ്പാക്കി പണം വാങ്ങുന്നുണ്ടെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *