Your Image Description Your Image Description

ഇന്ത്യയിലെ യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ വലഞ്ഞ് ഉപയോക്താക്കൾ. ഇന്ന് രാവിലെ മുതൽ ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ കഴിയാതെ, മണിക്കൂറുകളോളമാണ് ഉപയോക്താക്കൾക്ക് പ്രയാസം അനുഭവപ്പെട്ടത്. ഗൂഗ്ൾ പേ, പേ ടി എം, ഫോൺ പേ, എന്നീ ആപ്പുകളിലൂടെയുള്ള പണമിടപാടുകൾ നടക്കുന്നില്ല എന്നാണ് പരാതികൾ.

നിലവിൽ ഭൂരിഭാഗം ജനങ്ങളും പണം കൈമാറ്റം ചെയ്യുന്നതിനായി പ്രധാനമായി ആശ്രയിക്കുന്നത് ഡിജിറ്റൽ പണമിടപാടിനെയാണ്. ഉച്ചയോടെ ഏകദേശം 1168 പരാതികൾ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തടസ്സത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Related Posts