Your Image Description Your Image Description

ഡൽഹി: നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ) 2025 ജൂണിൽ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതൽ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വർഷം. ഇത് കണക്കിലെടുത്താൽ ഈ വർഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം ​പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന.

ഈ പറഞ്ഞ തീയതികൾക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാൻ സാധിക്കും. പരീക്ഷ എഴുതിയവർക്ക് ugcnet.nta.ac.in ​എന്ന വെബ്സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്.സൈറ്റിൽ കയറി യു.ജി.സി നെറ്റ് റിസൽറ്റ് 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിൻ വിവരങ്ങൾ നൽകുക. അപ്പോൾ ഫലം സ്ക്രീനിൽ കാണാൻ സാധിക്കും. പിന്നീട് മാർക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്ത് എടുക്കാം.

Related Posts