Your Image Description Your Image Description

കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയ കേസില്‍ രണ്ടുപേര്‍ കൊണ്ടോട്ടി പൊലീസിന്‍റെ പിടിയില്‍. മൊറയൂര്‍ കുടുംബിക്കല്‍ ചെറലക്കല്‍ നബീല്‍ (30), വള്ളുവമ്പ്രം മഞ്ചേരിത്തൊടി ഇര്‍ഫാന്‍ ഹബീബ് (35) എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് കിണാശ്ശേരി സ്വദേശിയായ മുഹമ്മദ് ഷാലുവിനെ (35) പുളിക്കലില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി മഞ്ചേരി തൃപ്പനച്ചിയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ മര്‍ദിച്ച് അവശനാക്കി ഉപേക്ഷിക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ പോകുകയായിരുന്ന മുഹമ്മദ് ഷാലുവിനെ രാവിലെ 7.30ന് പുളിക്കലില്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുന്നത്. ശ്രദ്ധയില്‍പെട്ട വഴിയാത്രക്കാരന്‍ പുളിക്കലിലെ പഞ്ചായത്ത് അംഗത്തെയും അദ്ദേഹം കൊണ്ടോട്ടി പൊലീസിലും അറിയിക്കുകയായിരുന്നു

Related Posts