Your Image Description Your Image Description

യുട്യൂബറും ബിസിനസുകാരിയുമായ ദിയ കൃഷ്ണ അമ്മയായി. നടൻ കൃഷ്ണ കുമാറാണ് തന്റെ മകൾ അമ്മയായ വിവരം അറിയിച്ചിരിക്കുന്നത്. ദിയ ഒരു ആൺ കുഞ്ഞിനാണ് ജന്മം നൽകിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൃഷ്ണ കുമാർ അറിയിച്ചു.

“നമസ്കാരം സഹോദരങ്ങളെ..വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി”, എന്നായിരുന്നു സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.

2024 സെപ്റ്റംബറിൽ ആയിരുന്നു ദിയ കൃഷ്ണയുടേയും അശ്വിൻ ഗണേശിൻറെയും വിവാഹം. ദീർഘനാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. സോഫ്റ്റ് വെയർ എൻജിനീയറാണ് അശ്വിൻ. മൂന്ന് മാസം ഗർഭിണിയായിരിക്കെ ആയിരുന്നു താൻ അമ്മയാകാൻ പോകുന്ന വിവരം ദിയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

കൃഷ്ണ കുമാറിൻറെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാന, ഇഷാനി, ഹൻസിക എന്നിവരാണ് മറ്റ് മക്കൾ. യുട്യൂബിൽ ഏറെ സജീവമായവരാണ് കൃഷ്ണ കുമാറിൻറെ നാല് മക്കളും ഭര്യ സിന്ധുവും. ഇവർക്കെല്ലാവർക്കും ഓരോ യുട്യൂബ് ചാനലുകൾ വീതവുമുണ്ട്.

‘ഓസി ടോക്കീസ്’ എന്നാണ് ദിയയുടെ ചാനലിൻറെ പേര്. 1.26 മില്യൺ സബ്സ്ക്രൈബേഴ്സും ദിയയ്ക്കുണ്ട്. തൻറെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുള്ള ദിയ ഗർഭിണിയായ ശേഷമുള്ള കാര്യങ്ങളും ചാനലിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത് വരെയുള്ള കാര്യങ്ങൾ ദിയ പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു മില്യൺ വ്യൂസ് ആണ് ഈ വീഡിയോയ്ക്ക് മാത്രം ലഭിച്ചിരിക്കുന്നത്. ഒപ്പം യുട്യൂബ് ട്രെൻറിങ്ങിൽ രണ്ടാം സ്ഥാനത്തുമാണ് ഈ വീഡിയോ ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts