Your Image Description Your Image Description

അമേരിക്കന്‍ഭരണകൂടം ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ അധികതീരുവ കശുവണ്ടിമേഖലയ്ക്ക് കനത്ത ആഘാതം ഏല്‍പ്പിക്കുമെന്ന് കശുവണ്ടിവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍.

ഇന്ത്യയില്‍നിന്നുള്ള കശുവണ്ടിപരിപ്പിന് അമേരിക്കയിലെ ആഭ്യന്തര പണിയില്‍ ആവശ്യമേറുന്ന സാഹചര്യമുള്ളപ്പോഴാണ് 50% അധിക തീരുവ ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള പരിപ്പിന്റെ 85 ശതമാനവും കേരളത്തില്‍ നിന്നായതിനാല്‍  വലിയനഷ്ടമാണ് ഉണ്ടാകുക. തോട്ടണ്ടിക്കുള്ള ഇറക്കുമതിചുങ്കം പൂര്‍ണമായി എടുത്തുകളയേണ്ടതുണ്ട്.  നെതര്‍ലാന്‍ഡ്, യൂറോപ്പ്യന്‍ യൂണിയന്‍, ജപ്പാന്‍, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി പുതിയ ഇന്‍സെന്റീവ് സ്‌കീമുകള്‍ പ്രഖ്യാപിച്ചു പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

കശുവണ്ടി മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വ്യവസായ വാണിജ്യവകുപ്പ് മന്ത്രിക്കും  കത്തയച്ചതായും ചെയര്‍മാന്‍ വ്യക്തമാക്കി.

Related Posts