മോട്ടറോള എഡ്ജ് 60 ഇന്ത്യയിൽ ജൂൺ 10ന് ലോഞ്ച് ചെയ്യും

മോട്ടറോള എഡ്ജ് 60 ഇന്ത്യയിൽ ജൂൺ 10ന് ലോഞ്ച് ചെയ്യും.മോട്ടറോള എഡ്ജ് 60 പ്രോയ്ക്ക് ഒപ്പം ആഗോള തലത്തിൽ ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട മോഡൽ ആണ് മോട്ടറോള എഡ്ജ് 60. ഇന്ത്യയിലേക്ക് എത്തുമ്പോൾ ആഗോള വേരിയന്റിൽ നിന്ന് വ്യത്യസ്തമായ ചില ഫീച്ചറുകളാണ് എഡ്ജ് 60യിൽ ഉണ്ടാകുക. പ്രധാനമായും ചിപ്സെറ്റ്, ബാറ്ററി എന്നിവയിലാണ് മാറ്റം. ആഗോള വേരിയന്റിനൽ മീഡിയടെക് 7300 ചിപ്സെറ്റ് ആണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യൻ വേരിയന്റിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 SoC ആണ് ഉണ്ടാകുക.

ഇന്ത്യയിൽ 12GB + 256GB സിംഗിൾ വേരിയന്റിൽ മാത്രമേ മോട്ടറോള എഡ്ജ് 60 വാങ്ങാനാകൂ. ഇത് നൈലോൺ പോലുള്ള ഫിനിഷുള്ള പാന്റോൺ ജിബ്രാൾട്ടർ സീയിലും ലെതർ പോലുള്ള ഫിനിഷുള്ള പാന്റോൺ ഷാംറോക്കിലും ലഭ്യമാകും. മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയാണ് വിൽപ്പന.

മോട്ടോറോള എഡ്ജ് 60 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-G615 MC2 GPU, 12GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം.

More From Author

Leave a Reply

Your email address will not be published. Required fields are marked *