Your Image Description Your Image Description

കാ​ഞ്ഞ​ങ്ങാ​ട്: കാസർഗോഡ് കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത വി​ദ്യാ​ർ​ഥി​നി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. പ​ര​പ്പ​യി​ലെ ഷ​റ​ഫു​ദ്ദീ​നെ​യാ​ണ് (45) അറസ്റ്റ് ചെയ്തത്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി പ്രതിക്കെതിരെ കേസെടുത്തത്. ​മൊബൈ​ൽ ഫോ​ൺ വാ​ങ്ങി ന​ൽ​കി പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്ര​തി​യെ ഹോ​സ്ദു​ർ​ഗ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

പെ​ൺ​കു​ട്ടി​യു​ടെ കൈ​വ​ശം പു​തി​യ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ട​തി​നെ​തു​ട​ർ​ന്ന് മാ​താ​വ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്താ​യ​ത്. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ പ്ര​തി ല​ഹ​രി​ക്ക​ടി​പ്പെ​ട്ട് ഡി ​അ​ഡി​ക്ഷ​ൻ സെ​ന്റ​റി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് ഇ​വി​ടെ​യെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ്രതിയുടെ പേരിൽ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പെ​ൺ​കു​ട്ടി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യും ഉ​പ​ദ്ര​വി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​യു​ടെ പേ​രി​ൽ പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെയ്ത് വി​ദ്യാ​ർ​ഥി​യെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് മു​മ്പാ​കെ ഹാജരാക്കി. പെൺകുട്ടിയെ കൗൺസിലിംഗിന് അയക്കുകയും ചെയ്തു.

Related Posts