Your Image Description Your Image Description

ബെം​ഗ​ളൂ​രു: കർണാടകയിലെ മൈസൂരുവിൽ മും​ബൈ പൊ​ലീ​സും മൈ​സൂ​രു പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് 390 കോടി രൂപയുടെ മ​യ​ക്കു​മ​രുന്ന്. ഒരു ഗാരേജിന് പിന്നിൽ ഒളിപ്പിച്ചിരിക്കുന്ന രഹസ്യ ഫാക്ടറിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. 192.53 കി​ലോ മെ​ഫി​ഡ്രോ​ൺ ആ​ണ് പി​ടി​ച്ചെ​ടു​ത്തത്. മെഫെഡ്രോൺ മയക്കുമരുന്ന് നിർമ്മാണ റാക്കറ്റിനെ മുംബൈ പൊലീസ് തകർത്തു. കേസുമായി ബന്ധപ്പെട്ട് എട്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മും​ബൈ പൊ​ലീ​സി​ലെ സോ​ൺ 10 സ​കി​നാ​ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ആ​ന്റി​നാ​ർ​കോ​ട്ടി​ക്സ് സെ​ല്ലാ​ണ് റെ​യ്ഡി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത്. ഏ​ഴ് മുംബൈ സ്വ​ദേ​ശി​ക​ളും ഒ​രു മൈ​സൂ​രു സ്വ​ദേ​ശി​യുമാണ് അ​റ​സ്റ്റി​ലാ​യത്. മൈ​സൂ​രു​വി​ലെ ഒ​രു വാ​ഹ​ന ഗാ​രേ​ജി​ന്റെ മ​റ​വി​ലാ​ണ് ല​ഹ​രി നി​ർ​മാ​ണം ന​ട​ന്നി​രു​ന്ന​ത്. ഇ​വി​ടെ നി​ർ​മി​ച്ചി​രു​ന്ന മ​യ​ക്കു​മ​രു​ന്ന് മും​ബൈ​യി​ലേ​ക്ക് ക​ട​ത്തി​യാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. പ്ര​തി​ക​ളി​ൽ​നി​ന്ന് 13 കി​ലോ എം.​ഡി.​എം.​എ​യും നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​യ 50 കി​ലോ മ​യ​ക്കു​മ​രു​ന്നും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

“മൈസൂരുവിൽ നിന്ന് 390 കോടി രൂപയുടെ മെഫെഡ്രോൺ വിജയകരമായി പിടിച്ചെടുത്തു. മയക്കുമരുന്നിന്റെ ഉറവിടത്തിൽ നിന്ന് തന്നെ അത് ഇല്ലാതാക്കാനുള്ള ഞങ്ങളുടെ തുടർച്ചയായ ശ്രമങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്,” ഓപ്പറേഷൻ നടത്തിയ സംഘത്തെ അഭിനന്ദിക്കവേ മുംബൈ പൊലീസ് മേധാവി ദേവൻ ഭാരതി പറഞ്ഞു.

കും​ബ​ര​കൊ​പ്പാ​ൽ സ്വ​ദേ​ശി മ​ഹേ​ഷ് എ​ന്ന​യാ​ളു​ടേ​താ​ണ് ഗാ​രേ​ജ് നി​ന്നി​രു​ന്ന സ്ഥ​ലം. മൈ​സൂ​രു സ്വ​ദേ​ശി​യാ​യ അ​ജ്മ​ൽ ഇ​ത് 20,000 രൂ​പ വാ​ട​ക​ക്കെ​ടു​ത്ത് ഇ​വി​ടെ കാ​ർ​ഷെ​ഡ് നി​ർ​മി​ച്ചു. മു​ൻ​വ​ശ​ത്ത് കാ​ർ​ഗാ​രേ​ജ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും ഗാ​രേ​ജി​ന്റെ പി​ൻ​വ​ശം പ്ര​തി​മാ​സം ര​ണ്ടു ല​ക്ഷം രൂ​പ വാ​ട​ക നി​ര​ക്കി​ൽ മും​ബൈ സ്വ​ദേ​​ശി​യാ​യ റി​യാ​ൻ എ​ന്ന​യാ​ൾ​ക്ക് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ മ​ഹാ​രാ​ഷ്ട്ര പൊ​ലീ​സ് മും​ബൈ​യി​ൽ​ ന​ട​ത്തി​യ റെ​യ്ഡി​ൽ പി​ടി​യി​ലാ​യ​വ​രി​ൽ​ നി​ന്നാ​ണ് മൈ​സൂ​രു​വി​ലെ നി​ർ​മാ​ണ കേ​ന്ദ്രം സം​ബ​ന്ധി​ച്ച സൂ​ച​ന ല​ഭി​ച്ച​ത്.

Related Posts