Your Image Description Your Image Description

മൈ​സൂ​രു ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​യു​ക്ത റെ​യ്ഡി​ൽ നി​യ​മ വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ 12 വ്യാ​ജ ക്ലി​നി​ക്കു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി. മൈ​സൂ​രി​ലെ ക്ലി​നി​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ന​ട​പ​ടി. ക്ലി​നി​ക്കു​ക​ൾ ന​ട​ത്തി​യി​രു​ന്ന വ്യാ​ജ ഡോ​ക്ട​ർ​മാ​രെ​യും പി​ടി​കൂ​ടി.

ക​ർ​ണാ​ട​ക പ്രൈ​വ​റ്റ് മെ​ഡി​ക്ക​ൽ (കെ.​പി.​എം.​ഇ) ആ​ക്ടി​ന് കീ​ഴി​ല്‍ 1480 ആ​ശു​പ​ത്രി​ക​ളും ക്ലി​നി​ക്കു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​യി​ല്‍ 28 എ​ണ്ണം ര​ജി​സ്ട്രേ​ഷ​ന്‍ ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തു​ക​യും നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍ത്തി​ച്ച 12 എ​ണ്ണം സീ​ൽ ചെ​യ്തു​വെ​ന്നും ജി​ല്ല കു​ടും​ബ​ക്ഷേ​മ ഓ​ഫി​സ​ർ ഡോ. ​എ​സ്. ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.

Related Posts