Your Image Description Your Image Description

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ ടീസർ ട്രെൻഡിങ്ങ്. ടീസർ ഇറങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ ഒരു മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മന്ദാകിനി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത് എന്ന് ടീസർ സൂചിപ്പിക്കുന്നു.

ആക്ഷൻ, കോമഡി, പ്രണയം, ഡ്രാമ, ത്രില്ലർ ഘടകങ്ങൾ എന്നിവ കൃത്യമായി കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന ഫീലാണ് ടീസർ സമ്മാനിക്കുന്നത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദ്യകരമാകുന്ന ഒരു ഫെസ്റ്റിവൽ ചിത്രം തന്നെയായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന പ്രതീക്ഷ.

Related Posts