Your Image Description Your Image Description

മലപ്പുറം : ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വീട്ടുപടിക്കല്‍ മൃഗ ചികിത്സ സേവനം നാല് യൂണിറ്റുകളിലേക്ക് കൂടി വ്യാപിപ്പിച്ചു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സഹകരണത്തോടെയാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്.

ജില്ലയിലെ തിരൂര്‍ കൂടാതെ പെരുമ്പടപ്പ്, തിരൂരങ്ങാടി, മങ്കട, അരീക്കോട്, നിലമ്പൂര്‍ എന്നീ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. 1962 എന്ന നമ്പറില്‍ വൈകുന്നേരം ആറു മുതല്‍ പുലര്‍ച്ചെ ആറു വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്.

സേവനങ്ങള്‍ക്ക് നിശ്ചിത ഫീസും ഈടാക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് രാത്രികാല അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ: സക്കറിയ സാദിഖ് മധുരക്കറിയന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *