മൃഗങ്ങളുടെ സര്‍ജറി കാര്യത്തില്‍ ഇനി ടെന്‍ഷന്‍ വേണ്ട; മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ആലപ്പുഴ ജില്ലയില്‍ സജ്ജം

വളര്‍ത്തുമൃഗങ്ങള്‍ക്ക് കാര്യക്ഷമമായ ചികിത്സ ഉറപ്പാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പൊരുക്കിയ മൊബൈല്‍ വെറ്ററിനറി സര്‍ജറി യൂണിറ്റ് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തിലും തെരഞ്ഞെടുത്ത അഞ്ചു സ്ഥാപനങ്ങളിലുമാണ് നിലവില്‍ മൊബൈല്‍ വെറ്ററിനറി സര്‍ജറി യൂണിറ്റിന്റെ സേവനം ലഭ്യമാകുക.
വാഹനത്തില്‍ രണ്ട് ഡോക്ടര്‍മാര്‍, ഡ്രൈവര്‍ കം അറ്റന്‍ഡര്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ തുടങ്ങിയ സജ്ജീകരണങ്ങളാണുള്ളത്. റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തനം. തിങ്കള്‍ – ചെങ്ങന്നൂര്‍ വെറ്ററിനറി പോളി ക്ലിനിക്, ചൊവ്വ – മാവേലിക്കര വെറ്ററിനറി പോളി ക്ലിനിക്, ബുധന്‍ – അമ്പലപ്പുഴ വെറ്ററിനറി ആശുപത്രി, വ്യാഴം – പാണാവള്ളി വെറ്ററിനറി ഡിസ്‌പെന്‍സറി, വെള്ളി – ആലപ്പുഴ ജില്ല മൃഗാശുപത്രി, ശനി – മങ്കൊമ്പ് വെറ്ററിനറി പോളി ക്ലിനിക് എന്നീ ക്രമത്തിലാണ് സേവനം നല്‍കുന്നത്. സര്‍ക്കാര്‍ നിരക്കില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് വന്ധ്യംകരണം ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ മുന്‍കൂട്ടി അറിയിക്കുന്ന മുറയ്ക്ക് നടത്തിക്കൊടുക്കും. 24 മണിക്കൂറും സജീവമായ 1962 എന്ന ടോള്‍ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനത്തിലൂടെയാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ സേവനം ബുക്ക് ചെയേണ്ടത്.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി വി അരുണോദയ, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. എസ് രമ, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് പി വി വിനോദ്, ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയര്‍ വെറ്ററിനറി സര്‍ജന്‍മാരായ ഡോ. പി രാജീവ്, ഡോ. എല്‍ ദീപ, മൊബൈല്‍ സര്‍ജറി യൂണിറ്റ്, ജില്ലാ വെറ്ററിനറി കേന്ദ്രം, ജന്തുരോഗനിയന്ത്രണ പദ്ധതി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

*സേവന നിരക്കുകള്‍:*

പ്രസവശസ്ത്രക്രിയ
പശു/ എരുമ – 4000
ചെമ്മരിയാട്/ ആട്- 1450
പന്നി – 1400
പട്ടി – 4000
പൂച്ച – 2500

ലാപറോട്ടമി
പശു/ എരുമ – 3000
ചെമ്മരിയാട്/ ആട്- 1450
പന്നി – 1250
പട്ടി – 4000
പൂച്ച – 2500

പെരിഫറല്‍ ട്യൂമര്‍
പശു/ എരുമ – 2000
ചെമ്മരിയാട്/ ആട്- 1000
പന്നി – 1000
പട്ടി – 2500
പൂച്ച – 1500

ഹെര്‍ണിയ
പശു/ എരുമ -2000
ചെമ്മരിയാട്/ ആട്- 1250
പന്നി – 1200
പട്ടി – 3000
പൂച്ച – 2000

ഗര്‍ഭപാത്രം നീക്കംചെയ്യല്‍
പശു/ എരുമ -4000
ചെമ്മരിയാട്/ ആട്- 1450
പന്നി – 1400
പട്ടി – 2500
പൂച്ച – 1500

വന്ധ്യംകരണം
പശു/ എരുമ – 2000
ചെമ്മരിയാട്/ ആട്- 1000
പന്നി -1000 /ഓരോ പന്നിക്കുട്ടിക്കും – 250
പട്ടി – 1500
പൂച്ച – 750

ആമ്പ്യൂട്ടേഷന്‍ ഓഫ് ലിമ്പ് / എക്‌സ്ട്രീമിറ്റീസ്
പശു/ എരുമ – 2000
ചെമ്മരിയാട്/ ആട്- 1000
പന്നി – 1500
പട്ടി – 3000
പൂച്ച -2000

മറ്റു ശസ്ത്രക്രിയകള്‍
പശു/ എരുമ – 2000
ചെമ്മരിയാട്/ ആട്- 1450
പന്നി – 1000
പട്ടി – 1500
പൂച്ച – 1000

More From Author

Leave a Reply

Your email address will not be published. Required fields are marked *