Your Image Description Your Image Description

മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ യാത്ര ചെയ്ത യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. മദ്ധ്യപ്രദേശിലെ ​ഗുണയിലാണ് സംഭവം. കഴുത്തിൽ മൂർഖൻ പാമ്പിനെ ചുറ്റി ബൈക്കിൽ കറങ്ങുന്ന വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ജെ പി കോളേജിൽ താത്ക്കാലികമായി ജോലി നോക്കുന്ന ജീവനക്കാരനായ ദീപക് മഹോവറാണ് മരിച്ചത്.

ഇയാൾ സ്ഥലത്തെ പാമ്പുപിടിക്കാരനായിരുന്നു എന്നാണ് റിപ്പോർട്ട്. ഇയാൾ പാമ്പുകളെ പിടിച്ച് സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചിരുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് പാമ്പുകളെ പിടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Related Posts