Your Image Description Your Image Description

മൂവാറ്റുപുഴയിൽ വീട്ടിൽ നിന്ന് കൂറ്റൻ പെരുമ്പാവിനെ പിടികൂടി. മൂവാറ്റുപുഴ കാവുംപടി റോഡിലുള്ള വീട്ടിലാണ് പെരുമ്പാമ്പ് കടന്നുകൂടിയത്. വീടിൻറെ രണ്ടാം നിലയിലെ ഓടിന് താഴെയായി കഴുക്കോലിൽ കുരുങ്ങിയ നിലയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.

ഇരവിഴുങ്ങിയ നിലയിലായിരുന്നു പെരുമ്പാമ്പുണ്ടായിരുന്നത്. പെരുമ്പാമ്പിനെ കണ്ടെത്തിയ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫോറസ്റ്റ് റെസ്ക്യൂവറായ സേവി പൂവൻ സ്ഥലത്തെത്തി. 15 കിലോയലധികം തൂക്കം വരുന്ന പെരുമ്പാമ്പിനെ രണ്ടു മണിക്കൂറിലധം നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പിടികൂടാനായത്.

രണ്ടാം നിലയിൽ നിന്നും ഓട് നിലത്ത് വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാർ പാമ്പിനെ ആദ്യം കണ്ടെത്തിയത്. സേവി പൂവൻ സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് കഴുക്കോലിൽ നിന്ന് പാമ്പിനെ താഴെയിറക്കിയത്. കഴുക്കോലിൽ ചുറ്റിവരിഞ്ഞ പാമ്പിനെ ആദ്യം താഴെ എത്തിച്ചു.

Related Posts