Your Image Description Your Image Description

ജ്യോതിഷ പ്രകാരം ഈ മാസം ബുധൻ മിഥുന രാശിയിലേക്ക് പ്രവേശിക്കും. ജൂൺ 14 നാണ് ബുധൻ മിഥുനത്തിലെത്തുക. ബുധന്റെ സ്വന്തം രാശിയായാണ് മിഥുനത്തെ കണക്കാക്കുന്നത്. സ്വന്തം രാശിയിലേക്ക് ബുധൻ പ്രവേശിക്കുന്നതോടെ ഭദ്ര മഹാപുരുഷ രാജയോഗം രൂപപ്പെടുമെന്നാണ് ജ്യോതിഷികൾ വ്യക്തമാക്കുന്നത്. ഇതിലൂടെ ചില രാശിക്കാർക്ക് സുവർണ്ണകാലം ആരംഭിക്കും. ആ ഭാ​ഗ്യവാന്മാർ ആരൊക്കെയെന്നും അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നും നോക്കാം..

തുലാം: ഭദ്ര രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് ഗുണകരമായിരിക്കും. കാരണം ബുധൻ നിങ്ങളുടെ രാശിയുടെ ഒമ്പതാം സ്ഥാനത്തേക്കായിരിക്കും സഞ്ചരിക്കുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ജോലിയിൽ ഭാഗ്യം തെളിയും. ഈ സമയത്ത് നിങ്ങൾക്ക് ജോലി അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യാണ് കഴിയും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ആഗ്രഹം സഫലമാകും, പഠനത്തിലും കരിയറിലും വിജയം, മതപരമോ ആത്മീയമോ ആയ പ്രവർത്തനങ്ങളിൽ താൽപ്പര്യമുണ്ടാകും

മിഥുനം: ഭദ്ര മഹാപുരുഷ രാജയോഗത്തിന്റെ രൂപീകരണത്തോടെ മിഥുന രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കാൻ സാധ്യത, കാരണം ബുധൻ നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിലേക്കാൻ സംക്രമിക്കാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. സാമൂഹിക വലയം വികസിക്കും, പുതിയ സ്വാധീനമുള്ള ആളുകളെ കണ്ടുമുട്ടും. ആരോഗ്യം മെച്ചപ്പെടും. വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും, അവിവാഹിതർക്ക് വിവാഹാലോചനകൾ ലഭിച്ചേക്കാം

ഇടവം: ഭദ്ര രാജയോഗത്തിന്റെ രൂപീകരണം ഇടവ രാശിക്കാർക്ക് ഗുണകരമായിരിക്കും, കാരണം ബുധൻ നിങ്ങളുടെ രാശിയുടെ രണ്ടാമത്തെ ഭാവത്തിലാണ് പ്രവേശിക്കുക, അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ഇടയ്ക്കിടെ അപ്രതീക്ഷിത പണം ലഭിക്കും, സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും, ബാങ്ക് ബാലൻസ് വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. ബിസിനസ്സിലെ പങ്കാളിത്തം ഗുണം ചെയ്യും. പ്രണയത്തിലും ദാമ്പത്യ ജീവിതത്തിലും മാധുര്യം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *