Your Image Description Your Image Description

പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മൂന്നര വയസ്സുള്ള കുട്ടിയുടെ കണ്ണിൽ നിന്നും ഡയറോഫിലേറിയ വിരയെ നീക്കം ചെയ്തു. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ കണ്ണിൽ നടത്തിയ സർജറിയാണ് വിജയകരമായി പൂർത്തിയാക്കിയത്.

താലൂക്കാശുപത്രിയുടെ ഒപിയിൽ കണ്ണ് വല്ലാതെ ചുവക്കുന്ന പ്രശ്‌നവുമായാണ് പെൺകുട്ടിയും രക്ഷിതാവുമെത്തിയിരുന്നത്. കണ്ണിന്റെ പുറംപാളിയിൽ (കൺജക്റ്റൈവ) ചലിക്കുന്ന സ്ഥിതിയിലായിരുന്നു വിര. തുടർന്ന് ഡോക്ടർമാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയനടത്തി വിരയെ പുറത്തെടുത്തു.

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോ: അനിമയും, ഡോ: സിത്താരയുമടങ്ങുന്ന സംഘമാണ് സർജറി നടത്തി വിരയെ നീക്കം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *