Your Image Description Your Image Description

ന്യൂഡൽഹി: ഉദയ്പൂർ ഫയൽസിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതിനെ ചോദ്യം ചെയ്ത് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി സുപ്രീം കോടതിയിൽ ഹർജി നൽകി. ചിത്രത്തിൽ എല്ലാ ഇന്ത്യൻ മുസ്ലീങ്ങളെയും ഭീകരവാദ അനുകൂലികളായി ചിത്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം വാദിച്ചു. ഉദയ്പൂർ ഫയൽസ്: കനയ്യ ലാൽ ടെയ്‌ലർ മർഡർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം 2022-ൽ നടന്ന ഒരു തയ്യൽക്കാരന്റെ കൊലപാതകത്തെ ആസ്പദമാക്കിയുള്ളതാണ്, ഈ ചിത്രമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത് .

“ചിത്രത്തിലെ വിവരണങ്ങളും ചിത്രീകരണങ്ങളും ഇന്ത്യ-പാകിസ്ഥാൻ പ്രശ്നത്തെ മാത്രമല്ല പരാമർശിക്കുന്നത്, മറിച്ച് ഇന്ത്യൻ മുസ്ലീങ്ങൾ പാകിസ്ഥാനിലെ തീവ്രവാദികളോട് അനുകമ്പയുള്ളവരോ അല്ലെങ്കിൽ അവരുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നവരോ ആണെന്ന് കാണിക്കാൻ ശ്രമിക്കുകയാണ്,”എന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇദ്ദേഹം വാദിക്കുന്നുണ്ട് . കൂടാതെ കേസിൽ പൂർണ്ണവും നീതിയുക്തവുമായ വിധി പ്രസ്താവം സാധ്യമാക്കുന്നതിനായി സുപ്രീം കോടതിക്ക് മാത്രമായി സിനിമയുടെ ഒരു സ്വകാര്യ പ്രദർശനം സംഘടിപ്പിക്കണമെന്നും നിലവിലെ നടപടികൾ പൂർത്തിയാകുന്നതുവരെ ചിത്രത്തിന്റെ പൊതു റിലീസ് നിർത്തിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

Related Posts