Your Image Description Your Image Description

പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കേരളസംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയും സംയുക്തമായി നടപ്പിലാക്കുന്ന മുറ്റത്തൊരു കശുമാവ് പദ്ധതിയ്ക്ക് തുടക്കമായി.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സ്മിത എൽദോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പൊക്കം കുറഞ്ഞ അധികം പടരാത്ത ഹൈബ്രിഡ് തൈകൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണിത്.

ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൽസി ടോമിയുടെ ആധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ഡോജിൻ ജോൺ,വിജയകുമാരി , ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർമാരായ സി. ടി. ശശി, കുഞ്ഞുമോൻ ഫിലിപ്പ്, കെ എസ് എ സി സി ഫീൽഡ് ഓഫീസർ ശാലിനി, ബ്ലോക്ക്‌ സെക്രട്ടറി ജയകുമാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ,എം ജി എൻ ആർ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനീയർമാർ, ബ്ലോക്ക് ജീവനക്കാർ പദ്ധതി ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts