Your Image Description Your Image Description

പയ്യന്നൂർ: മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) അന്തരിച്ചു. രണ്ടുതവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു. കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡന്‍റ് ആയിരുന്നു ബാബുരാജ്.

1964-ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പോലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. വിദ്യാഭ്യാസകാലത്ത് പയ്യന്നൂർ കോളേജ് ടീമിൽ അംഗമായിരുന്നു. പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂസ്റ്റാർ ക്ലബ്ബ് എന്നിവയ്ക്കുവേണ്ടി നിരവധി ടൂർണ്ണമെന്റുകൾ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

1986-ൽ ഹവിൽദാറായി കേരള പോലീസിൽ ചേർന്നു. യു. ഷറഫലി, വി.പി. സത്യൻ, ഐം.എം വിജയൻ , സി.വി പാപ്പച്ചൻ, കെ.ടി ചാക്കോ, ഹബീബ് റഹ്മാൻ തുടങ്ങിയവർക്കൊപ്പം പോലീസ് ടീമിന്‍റെ ആദ്യ ഇലവനിൽ മിന്നുന്ന പ്രകടനം കാഴ്ചവെക്കാൻ ബാബുരാജിന് സാധിച്ചു. 2008-ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കി. 2020-ല്‍ കേരള പോലീസില്‍നിന്ന് വിരമിച്ചു.

അച്ഛൻ: പരേതനായ നാരായണൻ അമ്മ: എം. നാരായണി. ഭാര്യ: പുഷ്പ യു. മക്കൾ: സുജിൻ രാജ് (ബംഗ്ളൂരു), സുബിൻ രാജ് (വിദ്യാർത്ഥി). മരുമക്കൾ: പ്രകൃതിപ്രിയ (ബക്കളം), സഹോദരങ്ങൾ: എം. അനിൽ കുമാർ (മുൻ എം.ആർ.സി താരം), എം.അനിത കുമാരി, പരേതനായ എം. വേണുഗോപാൽ. സംസ്‍കാരം ഞായറാഴ്ച രാവിലെ 11-ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts