Your Image Description Your Image Description

മോഹൻലാലിന്റെ മകൾ വിസ്മയ തനിക്ക് മുത്തശ്ശി ശാന്തകുമാരിയുമായുള്ള മുഖസാദൃശ്യത്തെ പറ്റി ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചു. മുഖത്തൊരു കണ്ണട വെച്ച്, തലമുടി പിന്നിലേക്ക് ചുരുട്ടിക്കെട്ടിവെച്ച ചിത്രത്തിനൊപ്പമാണ് വിസ്മയ സാദൃശ്യത്തെ കുറിച്ച് പറയുന്നത്.

‘ഈ കണ്ണട എന്നെ എന്റെ മുത്തശ്ശിയെപ്പോലെയാക്കുന്നു’ എന്നാണ് സെല്‍ഫി ചിത്രത്തിനൊപ്പം വിസ്മയ കുറിച്ചത്. മുത്തശ്ശിയെപ്പോലെ മാത്രമല്ല, അമ്മ സുചിത്രയുടെ ഛായയും ഈ ചിത്രത്തില്‍ തോന്നുന്നുണ്ടെന്ന് ആരാധകര്‍ പറയുന്നു.

എഴുത്തുകാരി കൂടിയായ വിസ്മയ ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന കവിതാസമാഹാരം എഴുതിയിട്ടുണ്ട്. നടന്‍മാരായ അമിതാഭ് ബച്ചന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ ഈ പുസ്തകത്തിന് ആശംസ നേര്‍ന്നിരുന്നു. തായ് ആയോധനകലയും അഭ്യസിച്ചിട്ടുള്ള താരപുത്രി ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *