Your Image Description Your Image Description

കൊച്ചി: സിഎംആര്‍എലുമായുള്ള ഇടപാടുകള്‍ സുതാര്യവും നിയമപ്രകാരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ. കരാര്‍ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നതെന്നും എക്‌സാലോജിക് ബിനാമി കമ്പനിയാണെന്നുള്ള വാദം അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് വീണ പറഞ്ഞു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ളത്.

സിബിഐ അന്വേഷണ ആവശ്യം നിൽക്കുന്നതല്ലെന്ന് വീണ സത്യവാങ്മൂലത്തിൽ പറയുന്നു. സ്വയം ആരംഭിച്ച സംരംഭത്തിന്റെ ഭാ​ഗമായിട്ടുള്ള ഇടപാടുകൾ ഒരു കമ്പനിയും ഒരു വ്യക്തിയും തമ്മിൽ‌ നടന്ന ഇടപാട് മാത്രമാണ് ഇതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നും വീണ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ത​ന്നെ ബോ​ധ​പൂ​ര്‍​വം മോ​ശ​ക്കാ​രി​യാ​യി ചി​ത്രീ​ക​രി​ക്കാ​നാ​ണ് ഇ​ത്ത​ര​മൊ​രു പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളാ​യ​തി​നാ​ല്‍ ത​ന്നെ കേ​സി​ല്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *