Your Image Description Your Image Description

2006ലെ ​മും​ബൈ ട്രെ​യി​ൻ സ്ഫോ​ട​ന​ക്കേ​സി​ലെ 12 പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട് ബോം​ബെ ഹൈ​ക്കോ​ട​തി. 2015ൽ ​വി​ചാ​ര​ണ​ക്കോ​ട​തി 12 പ്ര​തി​ക​ളും കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വ​രി​ൽ അ​ഞ്ച് പേ​ർ​ക്ക് വ​ധ​ശി​ക്ഷ​യും മ​റ്റു​ള്ള​വ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ശി​ക്ഷ​യാ​യി വി​ധി​ച്ചി​രു​ന്നു. 189 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 800 ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വം ന​ട​ന്ന് 19 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കോ​ട​തി പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രാ​യ കേ​സ് തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ജ​സ്റ്റീ​സ് അ​നി​ൽ കി​ലോ​ർ, ജ​സ്റ്റീ​സ് ശ്യാം ​ച​ന്ദ​ക് എ​ന്നി​വ​ര​ട​ങ്ങി​യ ഹൈ​ക്കോ​ട​തി ബെ​ഞ്ച് പ​റ​ഞ്ഞു.

Related Posts