Your Image Description Your Image Description

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ കൊച്ചി കാക്കനാട് ക്യാമ്പസിൽ 2025-26 ബാച്ച് പി.ജി.ഡിപ്ലോമ കോഴ്സുകളുടെ  ക്ലാസ്സുകൾ ഈ മാസം 18-ന് ആരംഭിക്കും. രാവിലെ 11ന് എം.പിയും പ്രമുഖ മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് അധ്യയന ആരംഭവും പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്യും. 

24 ന്യൂസ് ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായർഅക്കാദമി മുൻ ചെയർമാനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ  തോമസ് ജേക്കബ്അക്കാദമി ചെയർമാൻ ആർ.എസ്.ബാബു തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് 19 ശനിയാഴ്ചയും പി.ജി.ഡിപ്ലോമ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് ഉണ്ടായിരിക്കും.

Related Posts