Your Image Description Your Image Description

മാലിന്യമുക്ത പദവിയുടെ തിളക്കത്തില്‍ ജില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന പ്രഖ്യാപനം നടത്തിയത്  ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ബയോ മൈനിങ് പദ്ധതിയിലൂടെ കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യങ്ങള്‍ നീക്കി മാലിന്യനിര്‍മാര്‍ജനത്തില്‍ മികച്ച മാതൃകയാണ് ജില്ല സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു. കാലങ്ങളായി നിലനിന്നിരുന്ന വലിച്ചെറിയല്‍ സംസ്‌കാരത്തിനാണ് ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങളിലൂടെ മാറ്റംവന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിലൂടെയും ജനകീയ ഇടപെടലുകള്‍ വഴിയുമാണ് ലക്ഷ്യം സാക്ഷാത്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം. മുകേഷ് എം.എല്‍.എ, മേയര്‍ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്,  ഡെപ്യൂട്ടി മേയര്‍ എസ്.ജയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, നവകേരള കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഐസക്, തദ്ദേശസ്ഥാപന അധ്യക്ഷര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *