Your Image Description Your Image Description

കാസർകോട് : മാമ്പഴത്തിന്റെ തൊലി തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കാസർകോട് നഗരത്തിലെ വസ്ത്രക്കടയിലെ ടെയ്‌ലർ മൊഗ്രാൽപുത്തൂർ ബള്ളൂർ ശാസ്തനഗർ ചിന്മയത്തിലെ കെ.പി. രാഘവൻ (76) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയിൽ വഴിയിൽ നിന്ന്‌ കിട്ടിയ പഴുത്ത മാങ്ങ കഴിക്കുമ്പോൾ മാങ്ങയുടെ തൊലി തൊണ്ടയിൽ കുടുങ്ങിയതോടെ അവശനിലയിലാവുകയായിരുന്നു. രാഘവനെ നാട്ടുകാർ ചേർന്ന് കാസർകോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *