Your Image Description Your Image Description

കാസർഗോഡ്: ഭക്ഷണം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു. മാനസിക വെല്ലുവിളിനേരിടുന്ന പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിക്ക് 167 വർഷം കഠിന തടവും 5,50,000 രൂപ പിഴയും വിധിച്ച് കോടതി. പിഴയടച്ചില്ലെങ്കിൽ 22 മാസം അധിക കഠിന തടവ് അനുഭവിക്കണം. ചെങ്കള, പാണലം സ്വദേശി ഉസ്മാനെതിരെയാണ് കാസർഗോഡ് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി വിധി പ്രഖ്യാപിച്ചത്.

2021 ജൂണിലും അതിനുമുമ്പുള്ള മാസങ്ങളിലുമാണ് പീഡനം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മധൂർ ഗ്രാമത്തിലെ ഉളിയത്തടുക്ക സ്വദേശിനിയായ 14 വയസുകാരിയെയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ഭക്ഷണം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെ രക്ഷിതാക്കളറിയാതെ പ്രതി ഓടിക്കുന്ന ഓട്ടോറിക്ഷയിൽ കയറ്റികൊണ്ടുപോവുകയായിരുന്നു. തുടർന്ന് ആൾതാമസമില്ലാത്ത വനപ്രദേശത്തെത്തിച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു.

കാസർഗോഡ് വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണം നടത്തി ഇൻസ്‌പെക്ടർ സി ഭാനുമതി കുറ്റപത്രം സമർപ്പിച്ചു. കോടതിയിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ കെ പ്രിയ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts