Your Image Description Your Image Description

മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന ‘തലവര’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകനും രേവതി ശർമ്മയും നായകനും നായികയുമായെത്തുന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ‘കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്…’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനവും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിലും ഇടം നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ നായകനും നായികയും ചേർന്നുള്ള സെക്കൻഡ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. അഖിൽ അനിൽകുമാറാണ് സംവിധായകൻ. ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും.

Related Posts