Your Image Description Your Image Description

ജനവാസ മേഖലകളിൽ കടുവ ഇറങ്ങുന്നതും കടുവ ആക്രമണവുമെല്ലാം കേരളത്തിലുൾപ്പെടെ സ്ഥിര വാർത്തകളായി മാറിയിരിക്കുകയാണ്. കടുവയുടെ ആക്രമണം കാരണം നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കടുവയിൽനിന്ന് സംരക്ഷണം ലഭിക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമായി മഹാരാഷ്ട്ര സർക്കാർ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്.

കടുവകളുടെ ചലനം തിരിച്ചറിയാൻ സാധിക്കുന്ന നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സംവിധാനമാണ് അവതരിപ്പിച്ചത്. ഇത് കടുവകളുടെ സാന്നിധ്യം ലൗഡ് സ്പീക്കർ വഴി ജനങ്ങളെ അറിയിക്കും.നിലവിൽ ഈ സംവിധാനം തഡോബ – അന്താരി ടൈഗര്‍ റിസര്‍വിലെ ഇരുപതോളം ഗ്രാമങ്ങളില്‍ സ്ഥാപിച്ചതായി മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് അറിയിച്ചു. കടുവാസങ്കേതം സ്ഥിതി ചെയ്യുന്ന കിഴക്കൻ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ കടുവകളുടെ ആക്രമണത്തിൽ ഈ വർഷം 23 പേർ മരിച്ചുവെന്ന് കോൺഗ്രസ് അംഗം അഭിജിത് വനസാരി നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് മറുപടി ആയാണ് പുതിയ സംവിധാനത്തെക്കുറിച്ച് മന്ത്രി വ്യക്തമാക്കിയത്.

Related Posts