Your Image Description Your Image Description

മലേഷ്യയിലെ ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടിയും ടെലിവിഷൻ അവതാരകയുമായ ഇന്ത്യൻ വംശജ രംഗത്ത്. ലിഷാല്ലിനി കണാരൻ എന്ന നടിയാണ് മലേഷ്യയിലെ സെപാങ്ങിലെ മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തിയത്. തൻറെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടി താൻ നേരിട്ട മോശം അനുഭവം പങ്കുവെച്ചത്. അനുഗ്രഹം നൽകാനെന്ന വ്യാജേന ഇന്ത്യക്കാരനായ പൂജാരി തൻറെ ശരീരത്തിൽ കടന്നുപിടിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

ജൂൺ 21 നാണ് സംഭവം നടക്കുന്നത്. അമ്മ ഇന്ത്യയിലേക്ക് പോയതിനാൽ തനിച്ചാണ് മാരിയമ്മൻ ക്ഷേത്രത്തിലേക്ക് പോയത്. ക്ഷേത്ര ദർശനത്തിനിടെ പൂജാരി ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന ‘ദിവ്യജലം’ എന്ന വ്യാജേന ഏതോ ദ്രാവകം ശരീരത്തിലേക്ക് തളിച്ചു. പിന്നീട് വസ്ത്രത്തിനുള്ളിൽ കൈയ്യിട്ടുവെന്നാണ് ലിഷാല്ലിനി ഇൻസ്റ്റഗ്രാമിൽ വെളിപ്പെടുത്തിയത്. പൂജാരി സഭ്യമല്ലാത്ത വിധത്തിൽ ശരീരത്തിൽ സ്പർശിച്ചുവെന്നും ഇത് ഒരു അനുഗ്രമാണെന്ന് കരുതാൻ പറഞ്ഞുവെന്നും നടി പറയുന്നു.

എന്നാൽ താൻ ഇതിന് വിസമ്മതിക്കുകയും എതിർക്കുകയും ചെയ്തതോടെ പൂജാരി ദേഷ്യപ്പെടുകയും, വസ്ത്രത്തിനുള്ളിലേക്ക് കൈകടത്തുകയും ശരീരത്തിൽ ബലമായി പിടിക്കാൻ തുടങ്ങുകയും ചെയ്തു. വഴങ്ങിക്കൊടുത്താൽ അനുഗ്രഹം ലഭിക്കുമെന്ന് പൂജാരി പറഞ്ഞതായും നടി കൂട്ടിച്ചേർത്തു. അന്നേരം തനിക്ക് ചലിക്കാനോ ശബ്ദമുയർത്താനോ സാധിച്ചില്ലെന്നും അതെന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും അവർ പറഞ്ഞു. ക്ഷേത്രത്തിനുള്ളിൽവെച്ച് നടന്നതുകൊണ്ടായിരിക്കാം തനിക്ക് പ്രതികരിക്കാനാകാത്തതെന്നും യുവതി പറഞ്ഞു.

Related Posts