Your Image Description Your Image Description

തിരുവനന്തപുരം: മരിച്ചെന്ന് കരുതിയ വൃദ്ധയ്ക്ക് പ്രാഥമിക പരിശോധനയിൽ ജീവനുണ്ടെന്ന് കണ്ടെത്തി. ഇൻക്വസ്റ്റ് നടത്താൻ എത്തിയ പൊലീസുകാരാണ് വൃദ്ധയ്ക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. നെയ്യാറ്റിൻകര പൊഴിയൂരിൽ വീടിനുള്ളിൽ നിന്നാണ് 75 കാരിയായ ലില്ലി പുഷ്പത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് ലില്ലി പുഷ്പം മരിച്ചുവെന്ന് പൊലീസിനെ അറിയിച്ചത്. എന്നാൽ പൊലീസിൻ്റെ പ്രാഥമിക പരിശോധനയിൽ ലില്ലിയ്ക്ക് ഹൃദയമിടിപ്പും ശ്വാസവും ഉള്ളതായി കണ്ടെത്തി. വൃദ്ധയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts