മരടിൽ വീടിന് തീ പിടിച്ചു; ഒരാൾക്ക് പരിക്ക്, വീട് പൂർണ്ണമായും കത്തി നശിച്ചു

മ​ര​ട്: മരട് നഗരസഭയിലെ വീട്ടിൽ വൻ തീപിടുത്തം. അപകടത്തിൽ വീട് പൂർണ്ണമായും കത്തി നശിച്ചു. ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചാം ഡി​വി​ഷ​നി​ലെ തു​രു​ത്തി ടെ​മ്പി​ൾ റോ​ഡി​ൽ പ​റ​പ്പി​ള്ളി​പ​റ​മ്പ് ഷീ​ബ-​ഉ​ണ്ണി ദ​മ്പ​തി​ക​ളു​ടെ വീടാണ് കത്തി നശിച്ചത്. അപകടത്തിൽ അ​യ​ൽ​വാ​സി തു​രു​ത്തി​പ്പി​ള്ളി​ൽ സ​ജീ​വ​ന് (52) പരിക്കേറ്റു. തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ ഫ്രി​ഡ്ജി​ന്‍റെ കം​പ്ര​സ്സ​ർ പൊ​ട്ടി​ത്തെ​റി​ച്ച് തീ ​ആ​ളി​യാ​ണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. സജീവനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീട്ടുടമയും ഭാര്യയും സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു തീപിടുത്തം. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തീ പിടുത്തമുണ്ടായ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരെയും സമീപവാസികളും ചേർന്നാണ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. പിന്നാലെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രവിധേയമാക്കി.

രണ്ട് മാസമായി വീട്ടിൽ ആരും ഉണ്ടായിരുന്നില്ല തി​ങ്ക​ളാ​ഴ്ച​യാ​ണ് ഷീ​ബ ഇവിടെ എത്തിയത്. വീട്ടിൽ തീപിടുത്തമുണ്ടായ സമയത്ത് ഷീബ റോഡിലായിരുന്നു. വീട്ടിൽ ര​ണ്ട് കൊ​തു​കു​തി​രി കത്തിച്ചു വെച്ചിരുന്നു എന്നാണ് പറയുന്നത്. അപകടത്തിൽ സമീപമുണ്ടായിരുന്ന വീടിന്റെ വ​ർ​ക്ക് ഏ​രി​യയിലും തീ പിടിച്ചു. അടുത്തുള്ള അംഗൻവാടിയുടെ പൈപ്പുകൾക്കും നാശനഷ്ടമുണ്ടായെന്ന് കൗ​ൺ​സി​ല​ർ ഷീ​ജ സാ​ൻ​കു​മാ​ർ പ​റ​ഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *