Your Image Description Your Image Description

മന്ത്രവാദം ചെയ്താൽ കുട്ടികളുണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ക്രൂരമായ മർദനമേറ്റുവാങ്ങിയ യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലാണ് സംഭവം. അസംഗഡ് ജില്ലയിലെ പഹൽവാൻപുർ പ്രദേശത്ത് താമസിച്ചിരുന്ന അനുരാധ എന്ന 35 വയസുകാരിയാണ് മരിച്ചത്. സംഭവത്തിൽ മന്ത്രവാദിയായ ചന്തു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.വിവാഹം കഴിഞ്ഞിട്ടും 10 വർഷമായി അനുരാധയ്ക്ക് കുട്ടികളില്ലായിരുന്നു. ഇതിന് പരിഹാരം തേടാൻ പ്രദേശത്തുള്ള മന്ത്രവാദിയായ ചന്ദ്രുവിനെ കാണാനെത്തി. അനുരാധയുടെ ശരീരത്തിൽ ദുഷ്ടാത്മാവുണ്ട് എന്നും അതിനെ നീക്കം ചെയ്‌താൽ അനുരാധ ഗർഭിണിയാകുമെന്നുമായിരുന്നു ചന്ദു പറഞ്ഞത്.

ഇതനുസരിച്ച് മന്ത്രവാദം തുടരുന്നതിനിടെ ചന്ദുവും അനുയായികളും അനുരാധയുടെ മുടി പിടിച്ച് വലിക്കുകയും, കഴുത്തിൽ ബലമായി ഞെക്കിപ്പിടിക്കുകയും ചെയ്തു. തുടർന്ന് ശുചിമുറിയിലെ വെള്ളം ബലമായി കുടിപ്പിക്കുകയായിരുന്നു. അനുരാധയുടെ അമ്മ ഇത് തടയാൻ ശ്രമിച്ചെങ്കിലും ഇവർ പിന്മാറിയില്ല. തളർന്നു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മന്ത്രവാദത്തിനായി ഒരു ലക്ഷം രൂപ ചന്ദു വാങ്ങിയെന്നും അനുരാധയുടെ കുടുംബം പറഞ്ഞു. പോലീസ് കേസ് എടുത്തതോടെ ചന്ദുവും സംഘവും പിടിയിലായി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts