Your Image Description Your Image Description

മനുഷ്യ – വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച ജില്ലാ തല നിയന്ത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാറ്റൂർ ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള ഒൻപത് പഞ്ചായത്തുകളിലാണ് വന്യജീവികൾ മൂലമുള്ള ബുദ്ധിമുട്ടുകൾ. ഈ പ്രദേശങ്ങളിലെ മനുഷ്യ – വന്യജീവി സംഘർഷം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ നിയന്ത്രണ സമിതി രൂപീകരിച്ചത്. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനായ സമിതിയുടെ കൺവീനർ മലയാറ്റൂർ ഡി.എഫ്.ഒ പി.കെ ആസിഫാണ്. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ആലുവ റൂറൽ എസ്.പി എം. ഹേമലത എന്നിവർ ഉൾപ്പെടെ വിവിധ വകുപ്പുകളുടെ മേധാവികളാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. എല്ലാ മാസവും യോഗം ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യും.

ജില്ലാ കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന സമിതിയുടെ ആദ്യ യോഗത്തിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. മനുഷ്യ – വന്യജീവി സംഘർഷം കുറക്കുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച വിവിധ പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു.

കുട്ടമ്പുഴ മേഖലയിൽ ദ്രുത പ്രതികരണ സേന (RRT) രൂപീകരിക്കണമെന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആവശ്യം അധികൃതരെ അറിയിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. അടുത്ത യോഗങ്ങളിൽ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് വ്യക്തമാക്കി.

യോഗത്തിൽ പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts