Your Image Description Your Image Description

500 കോടി ചെലവഴിച്ച് നിർമിച്ച മധ്യപ്രദേശിലെ റേവയിലെ വിമാനത്താവളത്തിന്റെ മതിൽ ആദ്യമഴയിൽ തന്നെ തകർന്നു. നിർമാണം പൂർത്തിയായി മാസങ്ങൾക്കകമാണ് മതിൽ തകർന്നിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസനപദ്ധതികളിലെന്നിനാണ് ഈഗതികേട്. നിർമാണത്തിൽ പ്രളയത്തെ പ്രതിരോധിക്കുന്നതിനടക്കമുളള കാര്യങ്ങൾ ചെയ്യുന്നതിലടക്കം വീഴ്ചയുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കനത്തമഴയിൽ ശനിയാഴ്ച രാത്രി ചുറ്റുമതിലിന്റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. ഇതാദ്യമായല്ല വിമാനത്താവളത്തിന്റെ മതിൽ തകരുന്നത്. വിമാനത്താവളത്തിന്റെനിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ വർഷവും മതിൽ തകർന്നിരുന്നു.

Related Posts