Your Image Description Your Image Description

ഭീകരതക്കെതിരെ സഹിഷ്ണുതയും ഇരട്ടത്താപ്പും പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- ബ്രസീൽ സഹകരണം ആഴത്തിലുള്ള പരസ്പര വിശ്വാസത്തിന്റെ പ്രതീകമാണ്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങൾക്കും സമാനമായ ചിന്താഗതിയാണുള്ളതെന്നും ബ്രസീൽ പ്രസിഡൻറിനെ കണ്ട ശേഷം മോദി പ്രതികരിച്ചു.

ഭീകരവാദത്തെയും ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരെയും ശക്തമായി എതിർക്കുന്നു എന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വ്യക്തമാക്കി. ബ്രിക്സ് അംഗരാജ്യങ്ങൾ അംഗീകരിച്ച പ്രസ്താവനയിൽ ഈ വിഷയം ഉണ്ടായിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദം പാടില്ല അതിനെ ചെറുക്കണം എന്ന നിലപാടും രാജ്യങ്ങൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts