ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ന്റെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കും; കു​വൈ​ത്ത് മ​ന്ത്രി ഡോ.​അം​താ​ൽ അ​ൽ ഹു​വൈ​ല

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ന്റെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും രാ​ജ്യ​വി​ക​സ​ന​ത്തി​ൽ അ​വ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള കു​വൈ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത വ്യ​ക്ത​മാ​ക്കി സാ​മൂ​ഹി​ക, കു​ടും​ബ​കാ​ര്യ, ബാ​ല്യ​കാ​ല മ​ന്ത്രി ഡോ.​അം​താ​ൽ അ​ൽ ഹു​വൈ​ല.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ ന​ട​ന്ന ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ന്റെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യു​ള്ള ക​ൺ​വെ​ൻ​ഷ​ന്റെ 18ാമ​ത് സെ​ഷ​ന്റെ ഭാ​ഗ​മാ​യി പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​ന്താ​രാ​ഷ്ട്ര ക​രാ​റു​ക​ളു​മാ​യി ഐ​ക്യ​പ്പെ​ടാ​നും സാ​മൂ​ഹി​ക നീ​തി​യും സു​സ്ഥി​ര വി​ക​സ​ന​ങ്ങ​ളും കൈ​വ​രി​ക്കാ​നു​മു​ള്ള കു​വൈ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളെ ഡോ.​അം​താ​ൽ അ​ൽ ഹു​വൈ​ല എ​ടു​ത്തു​കാ​ട്ടി.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ന്റെ അ​വ​കാ​ശ​ങ്ങ​ളെ​യും സം​ഭാ​വ​ന​ക​ളെ​യും കു​റി​ച്ചു​ള്ള പൊ​തു​ജ​ന അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ​മ്മേ​ള​നം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. നൂ​ത​ന ധ​ന​സ​ഹാ​യം, പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും എ.​ഐ​യു​ടെ​യും പ​ങ്ക്, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന്റെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ. സം​യു​ക്ത ശ്ര​മ​ങ്ങ​ളെ ഏ​കീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​റ​ബ് ഏ​കോ​പ​ന​ത്തി​ന്റെ പ്രാ​ധാ​ന്യ​വും ഡോ.​അ​ൽ ഹു​വൈ​ല സൂ​ചി​പ്പി​ച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *