Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ഭാരതാംബ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാൽ ഭൂമിദേവിയെ പൂജിക്കുക എന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതാംബ വിഷയത്തിന് വർഗീയ സ്വഭാവം നൽകാൻ ഇടത് സർക്കാർ ശ്രമിച്ചോട്ടെ എന്നും ജനങ്ങൾക്കറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.

നിങ്ങൾ ഇന്ത്യയുടെ ഏത് മാപ്പിനെയാണ് അംഗീകരിക്കുന്നതെന്ന് മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി ചോദിച്ചു. 71ന് മുമ്പുള്ളതാണോ? 47ന് മുമ്പുള്ളതാണോ‍?. നിങ്ങൾ ഭാരതീയരല്ലേ… ദേശസ്നേഹം തുളുമ്പുന്നവരല്ലേ… മറുപടി പറയൂവെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *