Your Image Description Your Image Description

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി തന്നോട് അനാദരവ് കാട്ടിയെന്ന ഗവർണറുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ ഭാരതാംബ വിവാദത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് വീണ്ടും മുറുകി. മന്ത്രി വി.ശിവൻകുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഗവർണർക്ക് മുഖ്യമന്ത്രി കത്തിലൂടെ മറുപടി നൽകിയത്. ഗവർണറോട് അനാദരവ് കാട്ടാൻ ഉദ്ദേശിച്ചല്ല മന്ത്രി ചടങ്ങിന് എത്തിയത്. ഭരണഘടനാ ബാഹ്യമായ കൊടിയും, ചിഹ്നവും ഔദ്യോഗിക പരിപാടിയിൽ കണ്ടാൽ ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതെ സംഭവിച്ചിട്ടുള്ളൂവെന്നും ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ പെരുമാറാൻ കഴിയൂവെന്നും മുഖ്യമന്ത്രി മറുപടി നൽകി.

രാജ്ഭവനിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിൽ ദേശീയ ചിഹ്നവും പതാകയും മാത്രമേ തുടർന്നും ഉപയോഗിക്കാവു എന്നും മുഖ്യമന്ത്രി ഗവർണർക്കുള്ള മറുപടി കത്തിൽ വ്യക്തമാക്കി.
രാജ്ഭവനിൽ കഴിഞ്ഞ ദിവസം നടത്തിയ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുകയും ഗവർണർ പുഷ്പാർച്ചന നടത്തുകയും ചെയ്തതോടെയാണ് മന്ത്രി ശിവൻകുട്ടി വേദി ബഹിഷ്കരിച്ച് ഇറങ്ങി പോയത്. തുടർന്ന് മന്ത്രി തന്നെ കുട്ടികളുടെ മുമ്പിൽ വെച്ച് അപമാനിച്ചെന്ന് പറഞ്ഞ് ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇന്നലെയാണ് മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയത്. ചിത്രത്തെ അനുകൂലിച്ചുള്ള രാജ് ഭവൻ വാദങ്ങൾക്ക് നിയമ പരിരക്ഷ ഇല്ലെന്നാണ് സർക്കാർ വാദം.

Leave a Reply

Your email address will not be published. Required fields are marked *