Your Image Description Your Image Description

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഭാരതാംബ വിവാദത്തിൽ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത് വി സി. ഗവർണറോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് നടപടി. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച് സെനറ്റ്ഹാളിൽ പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വിസി ഡോ. മോഹൻ കുന്നുമ്മൽ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്.

അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നാണ് വിശദീകരണം. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയിലാണ് സസ്പെൻഷൻ. ഗവർണറോട് അനാദരവ് കാണിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പരാമർശം.

പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. സർവകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളിൽ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts