Your Image Description Your Image Description

ഡല്‍ഹി: ഭാരതാംബാ സങ്കല്പത്തെക്കുറിച്ചും ചിത്രത്തെക്കുറിച്ചും വിവാദം സൃഷ്ടിക്കുകയും എതിര്‍പ്പ് ഉയര്‍ത്തുകയും ചെയ്യുന്നത് ചരിത്രത്തെക്കുറിച്ചും പുരാണങ്ങളെക്കുറിച്ചും ധാരണയില്ലാത്തവരാണെന്ന് ആര്‍എസ്എസ്. രാജ്യത്തെ മാതൃത്വസങ്കല്പത്തില്‍ കാണുന്നത് പുരാതനകാലം മുതല്‍ ഇവിടെ നിലനിന്നിരുന്ന ഒന്നാണ്. അതേക്കുറിച്ച് ധാരണയില്ലാത്തവരാണ് എതിര്‍പ്പുയര്‍ത്തുന്നതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ പറഞ്ഞു.

രാജ്യത്തുടനീളം എല്ലാ മണ്ഡലങ്ങളിലും ഹിന്ദു സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചു. ആര്‍എസ്എസ് ശതാബ്ദിയോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ആസൂത്രണംചെയ്തത്. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു നഗരങ്ങളില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പ്രമുഖരുമായി സംവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts