Home » Blog » Kerala » ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമോ? യുഡിഎഫ് മുന്നേറ്റം പ്രവചിച്ച് ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ
partys-680x450

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആകാംക്ഷ വർദ്ധിപ്പിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം പ്രവചിക്കുന്നതാണ് ടൈംസ് നൗ പുറത്തുവിട്ട ആദ്യ സർവേ ഫലങ്ങൾ. അതേസമയം, പശ്ചിമ ബംഗാളിൽ ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന് പോൾ ഡയറി പ്രവചിക്കുന്നു.

 

നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പാണെന്ന് എൽഡിഎഫ് വിശ്വസിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ആത്മവിശ്വാസം പങ്കുവെച്ചിട്ടുണ്ട്. ഭരണമാറ്റം ഉറപ്പാണെന്നും 85-ൽ അധികം സീറ്റുകൾ ലഭിക്കുമെന്നുമാണ് യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടൽ. അനുകൂല തരംഗമുണ്ടായാൽ സീറ്റ് നില 90 കടക്കുമെന്നും അവർ അവകാശപ്പെടുന്നു. നിലവിലെ സീറ്റിനേക്കാൾ മികച്ച മുന്നേറ്റം കേരളത്തിൽ ഇത്തവണ ഉണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

 

ബംഗാളിലെ എക്സിറ്റ് പോൾ ഫലങ്ങൾ വരും ദിവസങ്ങളിൽ പൂർണ്ണമായി പുറത്തുവരും. മാർച്ച് 15-ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് നടപടികൾ കേരളം, പുതുച്ചേരി, അസം എന്നിവിടങ്ങളിൽ ഏപ്രിൽ 9-ന് പൂർത്തിയായിരുന്നു. തമിഴ്‌നാട്ടിലും ബംഗാളിലും വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നുവരുന്നു. ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെയാണ് ഏജൻസികൾ പ്രവചനങ്ങൾ പുറത്തുവിട്ടു തുടങ്ങിയത്.