Your Image Description Your Image Description

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 2865-നമ്പർ ശാഖയിലെ ഭജനമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2 മുതൽ 11 വരെ നടത്തപ്പെടുന്നു. ശ്രീമദ് സപ്താഹയജ്ഞം 3 മുതൽ 9 വരെ നടക്കും. അക്ഷയ് നെയ് വിളക്ക് അർച്ചന 10ന് വൈകിട്ട് 6 മണിക്ക്.നാടകം, നാടൻ പാട്ട് ദൃശ്യാവിഷ്കാരം, മതസൗഹാർദ്ദ സമ്മേളനം, ദേശ താലപ്പൊലി, കൈകൊട്ടിക്കളി,തിരുവാതിര, ട്രാക്ക് ഗാനമേള, ഡാൻസ്, ഗുരുദേവ കുട്ടികളുടെ ആലാപനം തുടങ്ങിയ കലാവിരുന്നും ഉത്സവത്തിൻ്റെ ഭാഗമായി അരങ്ങേറും.11 (വെള്ളിയാഴ്ച ) വൈകിട്ട് 5ന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്, ജലാശയ വിസ്മയത്തോടു കൂടി ജലദീപക്കാഴ്ച, ആറാട്ട് വരവ്, വലിയ കാണിക്ക എന്നിവയോടെ ഉത്സവത്തിന് സമാപനമാകും.

Leave a Reply

Your email address will not be published. Required fields are marked *