Your Image Description Your Image Description

ന്‍റര്‍നെറ്റ് ബ്രൗസിംഗ് രംഗത്തും പിടിമുറുക്കാൻ ഒരുങ്ങുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്. ഗൂഗിളിന്‍റെ ഏറ്റവും പ്രചാരമുള്ള ക്രോം ബ്രൗസറിനെ വീഴ്ത്താൻ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ പ്രധാനികളിലൊന്നായ ഓപ്പണ്‍എഐ, എഐ അധിഷ്‌ഠിത ബ്രൗസര്‍ ആഴ്‌ചകള്‍ക്കുള്ളില്‍ പുറത്തിറക്കും.

ഓപ്പണ്‍എഐ ബ്രൗസര്‍ പ്രവര്‍ത്തനം എങ്ങനെ?

ബ്രൗസര്‍ വിപണിയില്‍ ഗൂഗിള്‍ ക്രോമിനുള്ള മേധാവിത്വം തകര്‍ക്കുകയാണ് ഓപ്പണ്‍എഐയുടെ ലക്ഷ്യം. ചാറ്റ്‌ബോട്ടുകള്‍ക്കും മറ്റ് എഐ ടൂളുകള്‍ക്കും അപ്പുറത്തേക്ക് ഇന്‍റര്‍നെറ്റില്‍ സ്ഥാനമുറപ്പിക്കാനാണ് ഓപ്പണ്‍എഐയുടെ ശ്രമം. ഓരോ വെബ്‌സൈറ്റുകളിലേക്കും ചൂണ്ടുപലകയാവുന്ന പരമ്പരാഗത ബ്രൗസറുകള്‍ക്ക് പകരം എഐ നിയന്ത്രിക്കുന്ന, എഐ ചോദ്യങ്ങള്‍ പ്രോസസ് ചെയ്യുകയും വേഗത്തിലും എളുപ്പത്തിലും ഉത്തരം നല്‍കുകയും ചെയ്യുന്ന പ്ലാറ്റ്‌ഫോമായിരിക്കും ഓപ്പണ്‍എഐയുടെ പുത്തന്‍ ബ്രൗസര്‍.

ചാറ്റ് ജിപിടില്‍ ചാറ്റ് ചെയ്യുന്നത്ര ലളിതമായി ഈ ബ്രൗസറില്‍ ടാസ്‌കുകള്‍ ചെയ്യാനാകും. കൂടാതെ ബ്രൗസറുകളില്‍ അനേകം ടാബുകള്‍ ഓപ്പണാക്കി വെക്കുന്ന പതിവ് രീതിക്ക് വിരാമമിടാന്‍ ഇതുവഴിയാകും. എഐ കൂടുതല്‍ വ്യക്തിഗതമായ സെര്‍ച്ച് ഫലങ്ങളും വിവരങ്ങളും യൂസര്‍മാര്‍ക്ക് നല്‍കും.

ആഗോള ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് വിപണിയുടെ മൂന്നിലൊന്നും കൈകാര്യം ചെയ്യുന്നത് ഗൂഗിള്‍ ക്രോമാണ്. ഗൂഗിളിന്‍റെ പരസ്യ, ട്രാഫിക് മേഖലകളുടെ പ്രധാന സോഴ്‌സ് ഈ സെര്‍ച്ച് എഞ്ചിനാണ്. യൂസര്‍മാരുടെ എണ്ണത്തില്‍ ക്രോമിനെ വെല്ലുവിളിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് ഓപ്പണ്‍എഐയുടെ എഐ ബ്രൗസറിന് കഴിഞ്ഞാല്‍ അത് ഗൂഗിളിന്‍റെ പ്രധാന വരുമാന സ്രോതസിനെ പ്രതികൂലമായി ബാധിക്കും.

Related Posts